CHANGARAMKULAM
ചരിത്രം എഴുത്തിലെ രാഷ്ട്രീയം സെമിനാറും സംവാദവും സംഘടിപ്പിച്ചു
ചങ്ങരംകുളം: “ചരിത്രം എഴുത്തിലെ രാഷ്ട്രീയം” എന്ന വിഷയത്തിൽ സെമിനാറും സംവാദവും സംഘടിപ്പിച്ചു. പന്താവൂർ ക്രിയേറ്റ് ഹിൽസിൽ വച്ച് നടന്ന പരിപാടി പൊന്നാനി എംഎൽഎ പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.തുടർന്ന് പ്രൊഫസർ എം നാരായണന്റെ “മാറ്റി എഴുതപ്പെട്ട ചരിത്രം”പ്രൊഫസർ റിഹാസ് പുലാമന്തോളിന്റെ “അരികിലേക്ക് മാറ്റപ്പെട്ടവരുടെ ചരിത്രം ദേശ ചരിത്രകാരൻ സി അഷറഫിന്റെ “പൊന്നാനിയുടെ ചരിതം കെ. പി. രാജന്റെ “മാറഞ്ചേരിയുടെ ചരിതം” എന്നീ വിഷയങ്ങളും സെമിനാറിൽ അവതരിപ്പിച്ചു. അടാട്ട്
വാസുദേവൻ,മണികണ്ഠൻ പൂഴിക്കുന്നത്ത്,കെ.മാധവൻ,എം.ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.