CHANGARAMKULAM
എറവക്കാട് ബാഡ്മിന്റൺ കൂട്ടായ്മ പുതുവത്സര സമ്മാന പദ്ധതി നടത്തി
ചങ്ങരംകുളം:എറവക്കാട് ബാഡ്മിന്റൺ കൂട്ടായ്മ പുതുവത്സര സമ്മാന പദ്ധതി നടത്തി.പരിപാടിയുടെ ഉദ്ഘാടനം കപൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിനക്കുട്ടി നിർവഹിച്ചു. വിജയികളായി ഫസ്റ്റ് സയാൻ,സെക്കന്റ് ഷിജു തേർഡ് ഐശ്വര്യ എന്നിവരെ തിരഞ്ഞെടുത്തു.വാർഡിലെ കിടപ്പ് രോഗികൾക്ക് കപൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ധനസഹായം കൈമാറി.ഷെഫീഖ് അധ്യക്ഷത വഹിച്ചു.ശുഹൈബ് കെ പി പരിപാടിക്ക് സ്വാഗതം പറഞ്ഞു. അബ്ദുൽ മജീദ് സി എ,അബ്ദുൽ ഖാദർ,അബ്ദുള്ള മാസ്റ്റർ,കുഞ്ഞുക്ക,സൈദുക്ക, നുഫൈൽ കെ പി, തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.ഫാരിസ് കെ പി, അസ്ഹർ, റസാക്ക്, നിസാർ,റഹീം, ഷാമോൻ, മിൻഹാജ്, ഇർഫാൻ, ഫൈസൽ, അഫ്രാൻ, അനസ്, ജുനൈദ്, നബീൽ, സലിൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.