VATTAMKULAM
സിപിഐഎം വട്ടംകുളം ലോക്കൽ കമ്മറ്റി നടുവട്ടം സെന്ററിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു
എടപ്പാൾ: കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ അവഗണന അവസാനിപ്പിക്കണമെന്നാരോപിച്ച് സിപിഐഎം വട്ടംകുളം ലോക്കൽ കമ്മറ്റി നടുവട്ടം സെന്ററിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ, അഡ്വ. എം ബി ഫൈസൽ, പി വിജയൻ, എ സിദ്ധിക്ക്, സി എസ് പ്രസന്ന തുടങ്ങിയവർ സംസാരിച്ചു. കെ സദാനന്ദൻ സ്വാഗതം പറഞ്ഞു.