EDAPPAL
ബി.ജെ.പി. ജനസമ്പർക്ക പരിപാടി ഗ്രാമപ്പഞ്ചായത്തംഗം വി.പി. വിദ്യാധരൻ ഉദ്ഘാടനം ചെയ്യ്തു
എടപ്പാൾ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമപദ്ധതികൾ വിവരിക്കുന്ന ലഘുലേഖകൾ വിതരണംചെയ്തുകൊണ്ട് ബി.ജെ.പി. എടപ്പാൾ പഞ്ചായത്തിലെ ജനസമ്പർക്ക പരിപാടിക്ക് തുടക്കംകുറിച്ചു. ഗ്രാമപ്പഞ്ചായത്തംഗം വി.പി. വിദ്യാധരൻ ഉദ്ഘാടനംചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിവേകാനന്ദൻ കോലത്ത് അധ്യക്ഷനായി. ഇ. ശിവകുമാർ, സുന്ദരൻ കോലൊളമ്പ് എന്നിവർ പ്രസംഗിച്ചു.