KERALALocal news

ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

പ്രമുഖ ടിക്‌ടോക് താരം അറസ്റ്റിൽ തൃശ്ശൂരില്‍ പിടിയില്‍

തൃശൂർ: ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക്‌ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണയാണ്​ (അമ്പിളി -19) പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പൊലീസ്​ പറഞ്ഞു​.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത്​ നിന്നാണ്​ പ്രതിയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​.
ടിക് ടോക്കിൽ സജീവമായിരുന്ന പ്രതി ആപ്പ്​ നിരോധിച്ചതോടെ ഇൻസ്റ്റാഗ്രാം റീൽസിലും നിറഞ്ഞ്​ നിന്നിരുന്നു. യൂട്യൂബറായ അർജ്യൂവിന്‍റെ റോസ്റ്റിങ്​ വിഡിയോയിലൂടെയാണ്​ വി​ഘ്​നേഷ്​ പ്രശസ്​തനായത്​. പോക്​സോ കേസ്​ ചുമത്തി അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button