CHANGARAMKULAM
അബ്ദുൽ റസാക്കിന്റെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്
എടപ്പാൾ: ചങ്ങരംകുളത്ത് നിന്നും വീണുകിട്ടിയ തുക പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി താനൂർ പനങ്ങാട്ടൂർ അബ്ദുൾ റസാഖ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ പണമടങ്ങിയ പേഴ്സുമായി സ്റ്റേഷനിലെത്തിയത്. മാതൃകാ പ്രവർത്തനം നടത്തിയ അബ്ദുൽ റസാക്കിനെ ചങ്ങരംകുളം പോലീസ് അഭിനന്ദിച്ചു.
കൂലിപ്പണിക്കാരനായ ഇയാൾ കാൽനടയായാണ് സ്റ്റേഷനിലെത്തിയത്.
ചങ്ങരംകുളത്ത് നിന്ന് വീണ് കിട്ടിയ പണത്തിൻ്റെ വിവരം പോലീസ് അറിയിച്ചതോടെ ഉടമ സ്റ്റേഷനിലെത്തി തുക കൈപ്പറ്റി.