CHANGARAMKULAM

കിടപ്പിലായ രോഗികളുടെ പരിചരണത്തിന് മെഡിക്കൽ സാമഗ്രികൾ കൈമാറി

ചങ്ങരംകുളം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് കിടപ്പിലായ രോഗികളുടെ പരിചരണത്തിന് ആവശ്യമായ മെഡിക്കൽ സാമഗ്രികൾ ( walker,Stick) ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവിന് കൈമാറി.സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ വില്ലിംഗ്ടൻ അദ്ധ്യക്ഷത വഹിച്ചു.പാലിയേറ്റിവ് പ്രസിഡന്റ് പി.പി അശ്റഫ് അദ്ധ്യാപകരായ സുരേഷ്, ലത്തീഫ്, പ്രിയ, സജ്ന എന്നിവർ സംസാരിച്ചു.പ്രോഗ്രാം ഓഫീസർ ജംസിയ ബി.പി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button