EDAPPAL
ക്യാമ്പസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
എടപ്പാൾ: ഉന്നത വിദ്യാഭ്യാസ
മേഖലയിൽ ആർഎസ്എസ് അജണ്ട
നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വട്ടംകുളത്ത് ക്യാമ്പസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി മെമ്പർ പി.ജോതിഭാസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി.സത്യൻ, സി.രാമകൃഷ്ണൻ, എം.ബി ഫൈസൽ, എം.മുസ്തഫ, എ.സിദ്ധിക്ക്, പി.വി കൃഷ്ണൻ, സിപിഐ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം തുടങ്ങിയവർ സംസാരിച്ചു.