EDAPPALLocal news

വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ;എടപ്പാൾ പൂക്കരത്തറ സ്വദേശിയാണ് പിടിയിലായത്

എടപ്പാൾ:പൂക്കരത്തറയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിലായി.പൂക്കരത്തറ സ്വദേശി രഞ്ജിത്ത് ആണ് പിടിയിലായത്.വീട്ടിൽ കഞ്ചാവ് ചെടി വളർത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ്ഐ രാജേന്ദ്രൻ,സിപിഒമാരായ സുരേഷ്,ജെറോം,സുധീഷ് എന്നിവർ ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.പിടിയിലായ പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button