EDAPPAL
ആളം ദ്വീപ് ഗ്രാമീണ വിനോദ സഞ്ചാര വികസനത്തിന് അനുയോജ്യം; എബിൻ കെ.ഐ
എടപ്പാൾ: ആളം ദ്വീപ് ഗ്രാമീണ വിനോദ സഞ്ചാര വികസനത്തിന് അനുയോജ്യമാണെന്നും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കിയാൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നും സഞ്ചാരിയും എഴുത്തുകാരനും ട്രാവൽ ആൻഡ് ടൂറിസം അധ്യാപകനുമായ എബിൻ കെ.ഐ.
ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചുള്ള യാത്രയുടെ ഭാഗമായിട്ടാണ് ഇദ്ദേഹം ബൈക്കിൽ എടപ്പാളിനടുത്തെ ആളം ദ്വീപിൽ സായാഹ്ന കാഴ്ചകൾ ആസ്വദിക്കാനെത്തിയത്. ഗ്രാമീണ ടൂറിസത്തിന് അനുയോജ്യമായ ദ്വീപിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കിയാൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്നും പരിസ്ഥിതി സൗഹൃദ ടൂറിസം ആണ് ദ്വീപിന് വേണ്ടതെന്നും തദ്ദേശ വാസികൾക്ക് നിരവധി തൊഴിൽ അവസരങ്ങളും ടൂറിസം വികസനത്തിലൂടെ ലഭിക്കുമെന്നും എബിൻ പറഞ്ഞു.