CHANGARAMKULAM
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആട് ചത്തു
ചങ്ങരംകുളം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആട് ചത്തു. പിടയുന്നത് കണ്ട് രക്ഷിക്കാനെത്തിയ ഉടമയ്ക്കും ഷോക്കേറ്റു. ആലങ്കോട് ഗ്രാമപഞ്ചായത്തിന് കീഴിലെ കടവല്ലൂർ വടക്കുമുറിയിലാണ് സംഭവം. ചോഴിയാട്ടിൽ ബാബുവിന്റെ ഭാര്യ ഷൈനിക്കാണ് ഷോക്കേറ്റത്. തിങ്കളാഴ്ച കാലത്തായിരുന്നു സംഭവം.
പൊട്ടിവീണ ലൈനിൽ വൈദ്യുതി വിച്ഛേദിച്ചിരുന്നതായും വൈദ്യുതി പ്രവാഹം എങ്ങനെ സംഭവിച്ചതാണെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.