CHANGARAMKULAMLocal news

വേനൽ മഴ; തിരുത്തുമ്മൽ കോൾ പടവിൽ 300 ഏക്കറോളം നെൽകൃഷി വെള്ളത്തിൽ

ചങ്ങരംകുളം: കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ നന്നംമുക്ക് പഞ്ചായത്തിന് കീഴിലെ
തിരുത്തുമ്മൽ കോൾ പടവിലെ 300 ഏക്കറോളം നെൽകൃഷി വെള്ളത്തിൽ മുങ്ങി. സപ്ലെെകോ നെല്ല് ഏറ്റെടുക്കാൻ സമയമെടുക്കുന്നതിൽ പ്രയാസം നേരിടുന്ന ഘട്ടത്തിലാണ് കർഷകർക്ക് പുതിയ പ്രതിസന്ധി വന്നെത്തിയിരിക്കുന്നത്. നാശ നഷ്ട്ടം സംഭവിച്ച സ്ഥലം നന്നംമുക്ക് കൃഷി ഓഫീസർ വൃന്ദ, കൃഷി അസിസ്റ്റൻ്റ് സന്ദീപ് , പാടശേഖര സമിതി സെക്രട്ടറി സുനിൽ കുമാർ പി കെ പാടശേഖര സമിതി അംഗങ്ങൾ മുസ്തഫ കെ .വി, മുഹമ്മദ് ടി എന്നിവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button