MALAPPURAM

നമ്പർ പ്ലേറ്റ് മറച്ച് “ഡു ഓർ ഡ സ്റ്റിക്കർ’: യുവാവ് പിടിയിൽ

നിലമ്പൂർ : നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ പതിച്ച ന്യൂജെൻ ബൈക്കിൽ ചെത്തി നടന്ന യുവാവ് പൊലീസിന്റെ പിടിയിലായി. അരീക്കോട് സ്വദേശിയായ യുവാവിനെ ആണ് എസ് ഐ തോമസ്കുട്ടി ജോസഫ് കെഎൻജി പാതയിൽ കോടതിപ്പടിയിൽ വച്ച് കസ്റ്റഡിയിലെടുത്തത്. പിന്നിൽ നമ്പർ മറച്ചാണ് സ്റ്റിക്കർ ഒട്ടിച്ചിരുന്നത്. മുൻപിലെ നമ്പർ പ്ലേറ്റ് പെട്ടെന്ന് കാണാൻ പറ്റാത്ത വിധമായിരുന്നു. അമിത വേഗത്തിലാണ് യുവാവ് സഞ്ചരിച്ചത്. വാഹനത്തിന്റെ രേഖ കൈവശമില്ലായിരുന്നു. അടവിനെടുത്ത ഫിനാൻസ് സ്ഥാപനത്തിലാണെന്ന് മൊഴി നൽകി. വിവിധ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. കോടതിയിൽ പിഴ അടയ്ക്കണം. രേഖ ഹാജരാക്കിയ ശേഷം ബൈക്ക് വിട്ടുകൊടുത്തു. മമ്പാട് ബൈക്കിൽ ട്രിപ്പിൾ അടിച്ച കോളജ് വിദ്യാർഥികളെയും പിടികൂടി പിഴ അടപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button