EDAPPAL

ഡോ. കെ.കെ ഗോപിനാഥനെ എടപ്പാൾ ലയൺസ് ക്ലബ്ബ് ആദരിച്ചു

എടപ്പാൾ: ഡോ.കെ.കെ ഗോപിനാഥനെ എടപ്പാൾ ലയൺസ് ക്ലബ്ബ് ആദരിച്ചു. ഡോ. കെ.കെ.ഗോപിനാഥനെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗൈനക് , ഐ.വി. എഫ് ഡോക്ടറായി ഇന്ത്യാടുഡേ മാഗസിൻ തിരഞ്ഞെടുത്തു. ഈ മാസം പുറത്തിറങ്ങിയ മാഗസിൻ ഡോക്ടറെ കുറിച്ചുളള വിശദമായ ലേഖനവുമായാണ് പുറത്തിറങ്ങിയത്.

എടപ്പാൾ പട്ടണത്തിന്റെ വളർച്ചയിൽ എടപ്പാൾ ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡിന് നിർണ്ണായക പങ്കുണ്ട്. മുപ്പത്തിരണ്ട് വർഷം മുമ്പ് ആരംഭിച്ച സ്ഥാപനം ആയിരക്കണക്കിന് പേർക് പ്രത്യക്ഷമായും പതിനായിരക്കണക്കിന് പരോക്ഷമായും തൊഴിൽ കൊടുക്കുന്നുണ്ട്.

ഗൈനക്കോളജിക്ക് പ്രശസ്ഥമായ ഈ ഹോസ്പിറ്റൽ ഇൻഫെർട്ടിലിറ്റി വിഭാഗം ആരംഭിച്ചതോടെ കൂടുതൽ വളർച്ച കൈവരിച്ചു.ഒരു ലക്ഷത്തിലധികം പ്രസവങ്ങൾ നടന്ന റെക്കോർഡും ഈ സ്ഥാപനത്തിനുണ്ട്. നാഷണൽ ബോർഡ് അംഗീകരിച്ച ഡി എൻ ബി, എഫ് എൻ ബി എന്നീ പി.ജി കോഴ്സുകൾക്ക് പുറമേ നിരവിധി ഫെല്ലോഷിപ്പ് പ്രോഗ്രാമുകളും ഡോ. ഗോപിനാഥന്റെ നേതൃത്വത്തിൽ നടക്കുന്നു. നിരവധി ഡോക്ടർമാരാണ് വർഷം തോറും ഉന്നത ബിരുദം നേടി പുറത്തിറങ്ങുന്നത്.

എൻ എ ബി എച് അക്രഡിറ്റേഷൻ സ്വന്തമാക്കിയ ഇത്രയും ഉയരങ്ങളിലേക്കെത്തിച്ച ഈ ഹോസ്പിറ്റലിന്റെ സ്ഥാപകനും ചെയർമാനുമാണ് ഡോ കെ കെ ഗോപിനാഥൻ

ചടങ്ങിൽ മുഖ്യാതിഥി ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ശ്രീമതി. സുഷമ നന്ദകുമാർ പൊന്നാടയണിയിച്ച് സംസാരിച്ചു. ഡോ. പുഷ്പാകരൻ ക്ലബിനു വേണ്ടി മെമെന്റോ നല്കി. അഷ്റഫ് കെ.എം, സി.വി.സുധൻ, സനിൽകുമാർ കൊട്ടാരത്തിൽ , അരുൾ ജോഷി., എം.ഗോപിനാഥൻ, അഷ്റഫ് പവ്വർ സ്റ്റോൺ, ബഷീർ പൊറ്റാരത്ത്, അനിൽകുമാർ, രഘു റസ്റ്റം, അബ്ദുറഹിമാൻ എ.കെ.,എൻ. മൊയ്തുണ്ണി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button