PONNANI

തകർന്ന റോഡിലെ കുഴിയിൽ വീണ് യാത്രക്കാരന് പരിക്ക്

പൊന്നാനി : തകർന്ന കുറ്റിപ്പുറം, തവനൂർ, പൊന്നാനി ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. ഈശ്വരമംഗലം സ്വദേശി ചോലക്കൽ മുഹമ്മദലി(60) യെയാണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചമ്രവട്ടം പാലം മുതൽ ചമ്രവട്ടം കവല വരെ അഞ്ച് കിലോമീറ്റർ ഈ പാത തകർന്നിട്ട്
മാസങ്ങളായി.

റോഡിൽ രൂപപ്പെട്ട മഴവെള്ളം കുഴികളിൽ കെട്ടിനിൽക്കുകയാണ്. വിവിധ സംഘടനകൾമുറവിളികൂട്ടിയതിനെ തുടർന്ന് റോഡിന്റെ ഒരു വശം കുഴിയടച്ച് ടാർ ചെയ്തു. എന്നാൽ റോഡിന്റെ ഒരു വശം മാസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാതെകിടക്കുകയാണ്. ചമ്രവട്ടം പാലം വഴി കോഴിക്കോട് എറണാകുളം റൂട്ടിൽ നൂറുകണക്കിന് കണ്ടെയ്നർ ലോറികളും
കെ.എസ്.ആർ.ടി.സി. ബസുകളും മറ്റ്
വാഹനങ്ങളുമാണ് കടന്നുപോകുന്നത്. മഴ ശക്തമായതോടെ ഈ ദേശീയപാതയുടെ തകർച്ചയും പൂർണമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button