‘കഅബ ‘ക്കരികെ ബക്രീദ് ആഘോഷിച്ച് ഐഡിയൽ വിദ്യാർത്ഥികൾ
തവനൂർ: കടകശ്ശേരി ഐഡിയൽ ഇൻ്റർനാഷണൽ കാമ്പസിലെ അറബിക് വിഭാഗം സംഘടിപ്പിച്ച പെരുന്നാൾ ആഘോഷം വ്യത്യസ്ഥമായി.
വിശുദ്ധ കഅബയുടെ മാതൃക നിർമിച്ച് അതിന് ചുറ്റും വിദ്യാർത്ഥികളെ നിർത്തി ഹജ്ജിൻ്റ കർമങ്ങളും മഹത്വങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തുകൊണ്ടായിരുന്നു ക്യാമ്പസിലെ ബലിപെരുന്നാളാഘോഷം.
സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതീകമായ ഇബ്റാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും കഅബയുടെയും ചരിത്രം വിദ്യാർത്ഥികൾക്ക് ഉൾക്കൊള്ളാൻ ഇത്തരം പരിപാടികൾ ഉപകരിക്കുമെന്ന് ബക്രീദ് പ്രോഗ്രാമിന് നേതൃത്വം നൽകിയ ഉമർ പുനത്തിൽ അഭിപ്രായപ്പെട്ടു.
മെഹന്തി മൽസരം, ഗസൽ ,പെരുന്നാൾ പാട്ട്, ഒപ്പന, തക്ബീറല, മധുരവിതരണം,
തുടങ്ങിയ പരിപാടികളോടെ നടന്ന പെരുന്നാളാഘോഷം മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു. അറബിക് വിഭാഗം മേധാവി ഉമർ പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
വിവിധ ഡിപ്പാർട്ട്മെൻറുകളെ പ്രതിനിധീകരിച്ച് സെന്തിൽ കുമരൻ, ചിത്ര ഹരിദാസ്, സിന്ധു ദിനേശ്, സുപ്രിയ ഉണ്ണികൃഷ്ണൻ, പ്രിയ അരവിന്ദ്,ബിന്ദു മോഹൻ, ഉഷ കൃഷ്ണകുമാർ,
ബിന്ദു പ്രകാശ്, വി മൊയ്തു, അഭിലാഷ് ശങ്കർ, പ്രസംഗിച്ചു.