CHANGARAMKULAM

പെരുമ്പിലാവിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പെരുമ്പിലാവ്: പെരുമ്പിലാവിൽ
കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
പെരുമ്പിലാവ് അൻസാർ ആശുപത്രിക്ക് മുൻപിലാണ് അപകടം നടന്നത്.കാർ യാത്രക്കാരനായ കുനം മുച്ചി സ്വദേശി ജുനോ മാത്യു (38),മിനിലോറിയിലുണ്ടായിരുന്ന വാഴാനി അയ്യംകുളം അബ്ദുൽ മനാഫ് (50),ആലത്തൂർ മലികപ്പറമ്പിൽ സാദിഖ് (23) എന്നിവർക്കാണ് പരിക്കേറ്റത്.ബസ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കിയിരുന്ന ബസിനെ മറിക്കടക്കാൻ മിനി ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ അൻസാർ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഭാഗികമായി വാഹന ഗതാഗതം തടസ്സപ്പെട്ടു.കുന്നംകുളം ഫയർഫോഴ്സും
ഹൈവേ പോലീസുംസ്ഥലത്തെത്തി,നാട്ടുകാരുടെ സഹായത്തോടെയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button