ഐഡിയൽ കാമ്പസിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി
തവനൂർ:മലയാളികളിൽ വായനയുടെ സംസ്കാരം വളർത്തിയ പി.എൻ പണിക്കരോടുള്ള ആദരസൂചകമായി ജൂൺ 19 മുതൽ 25 വരെ കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ കാമ്പസിൽ നടത്തുന്ന വായന വാരാചരണത്തിന് തുടക്കമായി .
പ്രൈമറി മോണ്ടിസ്സോറി. ഹൈസ് സ്കൂൾ, യു പി, ഹയർ സെക്കണ്ടറി, സിബിഎസ് ഇ ഇംഗ്ലീഷ് സ്കൂൾ ,മോണ്ടിസോറി, കോളേജ് എന്നീ വിഭാഗങ്ങളിലായി
വായനാ മൽസരം, ജനറൽ അസംബ്ലി,എന്നിവക്കു പുറമെ വായനയുടെ മഹത്വം എടുത്തു പറയുന്ന പോസ്റ്ററുകൾ പതിച്ചും , പുസ്തകങ്ങളുപയോഗിച്ച വായനാമരം നിർമ്മിച്ചും വായനാമേള സംഘടിപ്പിച്ചും കുട്ടി ലൈബ്രറി, വയനാമൂല, ക്വിസ്, തുടങ്ങിയവ നടത്തിയുമാണ് പരിപാടികൾക്ക് തുടക്കമായത് .
തുടർ ദിവസങ്ങളിൽ വായനയുമായി ബന്ധപ്പെട്ട വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.
ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക ചിത്ര ഹരിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാനേജർ മജീദ് ഐഡിയൽ ഉൽഘാടനം ചെയ്തു. പ്രിയ അരവിന്ദ്, സെന്തിൽ കുമരൻ’ സുപ്രിയ ഉണ്ണികൃഷ്ണൻ,
ബിന്ദു പ്രകാശ്, ഉഷ കൃഷ്ണകുമാർ, പി വി സിന്ധു, ബിന്ദു മോഹൻ, ഉമർ പുനത്തിൽ, അഭിലാഷ് ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു
