EDAPPAL
വട്ടംകുളം ഗ്രാമപഞ്ചായത്തിൽ മത്സ്യ തൊഴിലാളി പ്രത്യേക ഗ്രാമസഭ വിളിച്ചുചേർത്തു
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലുള്ള ഉൾനാടൻ മത്സ്യ ബന്ധനവും അനുബന്ധ മത്സ്യ ബന്ധനവും നടത്തുന്ന തൊഴിലാളികളുടെയും, മത്സ്യ വിപണനം നടത്തുന്ന തൊഴിലാളികളുടെയും പ്രത്യേക ഗ്രാമസഭ വിളിച്ചുചേർത്തു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായി പദ്ധതികൾ
തയ്യാറാക്കുന്നത്തിനാണ് പ്രത്യേക ഗ്രാമസഭ ചേർന്നത്. പഞ്ചായത്ത് ഹാളിൽ നടന്ന മത്സ്യ തൊഴിലാളി ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം.എ നജീബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ, അക്ബർ, യു.പി പുരുഷോത്തമൻ, ഹസൈനാർ നെല്ലിശ്ശേരി, കെ.പി റാബിയ, ഹൈറുനിസ, എം.കെ യൂസഫ്, മുഹമ്മദ്, സിദ്ധിഖ്, ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.