EDUCATIONENTERTAINMENTIndia

സ്കൂളുകളും തിയേറ്ററുകളും തുറക്കുന്നു

തമിഴ്നാട്ടിൽ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി. ഓഗസ്റ്റ് 23 മുതൽ തിയറ്ററുകൾ തുറക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി. ഈ ഇളവുകൾ സഹിതം തമിഴ്നാട്ടിൽ ലോക്ഡൗൺ സെപ്റ്റംബർ ആറുവരെ നീട്ടി.സെപ്റ്റംബർ ഒന്നു മുതൽ സ്കൂളുകളും കോളജുകളും തുറക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സെപ്റ്റംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കുന്നത്.

സ്കൂളുകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നത് സെപ്റ്റംബർ 15ന് ശേഷം തീരുമാനിക്കും. ബാറുകൾ തുറക്കാനും ബീച്ചുകളിൽ സന്ദർശകരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൃഗശാലകളിലും സന്ദർശകരെ അനുവദിക്കും. ആന്ധ്രാപ്രദേശിൽനിന്നും കർണാടകയിൽനിന്നുമുള്ള ബസ് സർവീസുകൾക്കും അനുമതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button