MALAPPURAM

കാറിനകത്ത് രഹസ്യഅറ: നോട്ടുകെട്ടുകളുടെ കൂമ്പാരം; മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട

മലപ്പുറം: മേലാറ്റൂരിൽ കാറിൽ ഒളിപ്പിച്ച് കടത്തിയ ഒരുകോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരെയാണ് 1.15 കോടി രൂപയുടെ കുഴൽപണവുമായി മേലാറ്റൂർ പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പണവും പോലീസ് പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ കാഞ്ഞിരംപാറയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കുഴൽപണംപിടിച്ചെടുത്തത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പ്ലാറ്റ്ഫോമിൽ രഹസ്യ അറ നിർമിച്ചാണ് പണം ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button