യൂത്ത് പാർലമെന്റ്: ആശയവിനിമയ ചർച്ച നടത്തി
എടപ്പാൾ: യൂത്ത് പാർലമെന്റ് “യുവത സംസാരിക്കുന്നു” എന്ന പേരിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ആശയവിനിമയ ചർച്ച നടത്തി.
പതിനാലാം പഞ്ചവത്സര പദ്ധതി രൂപികരണത്തിന്റെ മുന്നോടിയായി കല, കായികം, വിദ്യാഭ്യാസം , യുവജന ക്ഷേമം, തൊഴിൽ, വിദ്യാഭ്യാസം , നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ നടപ്പിലാക്കാൻ കഴിയുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് ആശയ രൂപികരണത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. കല, കായികം, സംസ്ക്കാരം, വിദ്യാഭാസം, തൊഴിൽ, തുടങ്ങിയ വിവിധ മേഖലകളിലെ യുവ പ്രതിഭകൾ, സാംസ്കാരിക നായകർ , പ്രൊഫഷണലുകൾ, അദ്ധ്യാപകർ, വിദ്യാർഥികൾ , ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ തുടങ്ങിയ മേഖലകളിലെ യുവാക്കളെയും വ്യക്തികളെയും ഉൾപ്പെടുത്തി ആശയവിനിമയ ചർച്ച നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ഇ.കെ ദിലീഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ ഗായത്രി.ആർ വിശദീകരണം നടത്തി. ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ എസ്.രാജീവ് നന്ദി പറഞ്ഞു.
