EDAPPAL

നാട്ടുകാർക്ക് കൗതുകമായി തൃത്താലയിൽ ഈന്തപ്പഴം കായ്ച്ചു

തൃത്താല ; തൃത്താല പഞ്ചായത്തിലെ മട്ടായ പുത്തുപറമ്പിൽ ഷിജാസിന്റെ വീട്ടിലാണ് നാട്ടുകാർക്ക് കൗതുകമായി ഈന്തപ്പഴം ഉണ്ടായത്. കേരളത്തിൽ വളരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് അറേബ്യൻ നാടുകളിൽ ഉള്ളതുപോലെ ഇങ്ങനെ ഈന്തരം പഴങ്ങൾ നിറഞ്ഞു നിൽക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

3 വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിൽ നിന്നും കൊണ്ടു വന്ന ഈന്തമരത്തിന്റെ തൈകളാണ് ഇവ. തൈ നട്ട ശേഷം ആദ്യം ഒരു ചെറിയ രൂപത്തിൽ പഴങ്ങൾ ഉണ്ടായതായും എന്നാൽ ഇപ്പോഴാണ് കൺകുളിർമ്മ ഉണ്ടാകുന്ന രൂപത്തിൽ മരം പൂർണ്ണമായും നിറയെ പഴങ്ങൾ ഉണ്ടായതെന്നും ഷിജാസ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button