CHANGARAMKULAM

വേനൽമഴയിൽ കൃഷിനാശം സംഭവിച്ചവർക്ക് ധനസഹായം നൽകണം:കിസാൻ കോൺഗ്രസ്

ചങ്ങരംകുളം: നിർത്താതെ പെയ്ത വേനൽ മഴയിൽ കൃഷി നാശിച്ച പൊന്നാനി കോൾ മേഖലയിലെ കർഷകർക്ക് സർക്കാർ അടിയന്തിരമായി ധനസഹായം പ്രഖ്യാപിക്കണമെന്ന് അഖിലേന്ത്യ കിസാൻ കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി അവശ്യപ്പെട്ടു.കോൾ മേഖലയിലെ നിരവധി പാടശേഖരങ്ങളിലായി നൂറ്കണക്കിന് ഏക്കർ പുഞ്ചകൃഷിയാണ് കനത്ത മഴയിൽ വെള്ളത്തിലായത്.കോൾ നിലങ്ങളിൽ വെള്ളം നിറഞ്ഞതോടെ പല കർഷകർക്കും നെല്ല് കൊയ്തെടുക്കാൻ കഴിഞ്ഞിട്ടില്ല.പൊന്നാനി കോൾ മേഖലയിലെ കൃഷി നാശം സംഭവിച്ച ഭാഗങ്ങൾ കൃഷി വകുപ്പ് അധികൃതർ സന്ദർശിക്കണമെന്നും കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നിവേദനത്തിലൂടെ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കിസാൻ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ വി. കമറുദ്ധീൻ,അബ്ദു കണിയിൽ സിവി ഇബ്രാഹിം എംഎസ് കുഞ്ഞുണ്ണി അബു പൊന്നാനി,അബ്ദുറഹ്മാൻ മാറഞ്ചേരി മനോജ് വെളിയംകോട് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button