EDAPPAL
മറവഞ്ചേരി ടൗൺഷെയർ ക്ലബ് സംഘടിപ്പിച്ച ഇഫ്താർ സംഗമം മതമൈത്രി കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി
എടപ്പാൾ: തവനൂർ മറവഞ്ചേരി ടൗൺഷെയർ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച് വരാറുള്ള ഇഫ്താർ മീറ്റ് 2022 ഇത്തവണ ജനപങ്കാളിത്തം കൊണ്ടും മത സൗഹാർദ്ദം കൊണ്ടും ശ്രദ്ധേയമായി.
മറവഞ്ചേരി ജി .എൽ.പി സ്കൂളിൽ വെച്ച് നടന്ന ഇഫ്താർ സംഗമം നാട്ടുകാരനും തിരൂർ പോലീസ് ഇൻസ്‌പെക്ടറുമായ രാജേഷ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ
വിത്യസ്ത രാഷ്ട്രിയ,മത, സംഘടന മേഖലകളിൽ ഉള്ളവരും മറ്റു പൗരപ്രമുഖരും, ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ പ്രശസ്ത എഡ്യൂക്കേഷണൽ ആക്ടിവിസ്റ്റ് അൻവർ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി എ കെ സുബൈർ അധ്യക്ഷത വഹിച്ചു. നജീബ്. വി വി സ്വഗതം പറഞ്ഞു.
ഉണ്ണിയേട്ടൻ.എം സബിൻ.സി , മോഹനൻ. എം,മോഹനൻ. സിപി , മുജീബ്. കെപി , രാജീവ്, ഉദയൻ. പി മുസ്തഫ, മുസ്തഫ മുസ്‌ലിയാർ എന്നിവർ ആശംസകൾ അറിയിച്ചു. സിദീഖ്. കെപി നന്ദി അറിയിച്ചു.
.