EDAPPAL
വിഷു വിപണി പിടിക്കാൻ ചൈനയുടെ പ്ലാസ്റ്റിക് കണിക്കൊന്നയും
വിഷു അടുത്തതോടെ ഫാൻസി ഷോപ്പുകളിൽചൈനീസ് പ്ലാസ്റ്റിക്കൊന്നയും സ്ഥാനം പിടിച്ചു. 60, 65 രൂപ നിരക്കുകളിലാണ് ഇവയുടെ വിൽപ്പന. കണിക്കൊന്നയുടെ അതേ രൂപത്തിലും നിറത്തിലും ഇലയോടുകൂടി വിപണിയിലുള്ള പ്ലാസ്റ്റിക് കൊന്ന കൗതുകം തോന്നി വാങ്ങുന്നവരും മറുനാടൻ മലയാളികളുമാണ് ഇതിന് ആവശ്യക്കാർ. അതേസമയം
സൂക്ഷിച്ച് ഉപയോഗിച്ചാൽ ദീർഘനാൾ ഉപയോഗിക്കാം എന്നതിനാൽ തന്നെ വീടുകളിൽ അലങ്കാരമായും ഉപയോഗിച്ച് വരുന്നുണ്ട്.
കേരളത്തിൽ സുലഭമായി കണിക്കൊന്ന ലഭിക്കുന്നതിനാൽ തന്നെ ആവശ്യക്കാർ കുറവാണന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
