EDAPPAL
കലയിലൂടെ വിശപ്പിൻ്റെ രാഷ്ട്രീയം പറഞ്ഞ നാടകകാരനാണ് പപ്പൻ വടകര: പി നന്ദകുമാർ എം എൽ എ
എടപ്പാൾ: നാടക നടനും, സംവിധായകനുമായ പപ്പൻ വടകര കലയിലൂടെ വിശപ്പിൻ്റെ രാഷട്രീയം പറഞ്ഞ നാടകപ്രവർത്തകനായിരുന്നു എന്ന് പി നന്ദകുമാർ എം എൽ എ. എടപ്പാൾ നാടക അരങ്ങും വെക്കിനിക്കര ഗ്രാമം കൂട്ടായ്മയും സംയുകതമായി സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടക അരങ്ങ് പ്രസിഡൻ്റ് പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു ജില്ല പഞ്ചായത്ത് മെമ്പർ അഡ്വ: പി പി മോഹൻദാസ് പഞ്ചായത്ത് മെമ്പർ ടി പി പ്രകാശൻ സുധീർ ബാബു, നാരായണൻ മാസ്റ്റർ, രാജീവ് മാക്കൂത്ത് സി ബാലസുബ്രഹ്മണ്യൻ ,ഉണ്ണി കുറ്റിപ്പാല, ബേബി പ്രസന്ന എന്നിവർ സംസാരിച്ചു.