EDAPPAL

സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: റംസാൻ കാലത്തെ രക്തക്ഷാമം മറികടക്കാൻ
ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ എമിറേറ്റ്‌സ് മാളിന്റെയും തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ എടപ്പാൾ എമിറേറ്റ്‌സ് മാളിൽവെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 85 പേർ രജിസ്റ്റർ ചെയ്യുകയും 71 പേർ രക്തദാനം lനടത്തുകയും ചെയ്തു, ക്യാമ്പിൽ ബിഡിക്കെ പൊന്നാനി താലൂക്ക് സെക്രട്ടറി അലി ചേക്കോട് പ്രസിഡന്‍റ് നൗഷാദ് അയിങ്കലം, കോഡിനേറ്റർമാരായ സുജിത്ത് പൊൽപ്പാക്കര അബ്ദുള്ള സിഎംകെ, ബാദുഷ പുതുപൊന്നാനി എന്നിവർ രക്തം ദാനം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പിന് ബിഡികെ മലപ്പുറം ജില്ല ട്രഷറർ ജുനൈദ് നടുവട്ടം, പൊന്നാനി താലൂക്ക് ട്രഷറർ ഹിജാസ് മാറഞ്ചേരി, ഗഫൂർ എടപ്പാൾ, വിനോദ് ഏരമംഗലം, അമീൻ മാറഞ്ചേരി, രഞ്ജിത്ത് കണ്ടനകം, അജി കോലളമ്പ്, അക്ബർ പുഴമ്പ്രം, എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button