EDAPPAL

കാലടി ഗ്രാമത്തിൽ നിന്നും ആദ്യമായി മുൻസിഫ് മജിസ്‌ട്രേറ്റ് ആയി സെലക്ഷൻ ലഭിച്ച അഡ്വ. അനുരാജ്.എം.വി.യെ അനുമോദിച്ചു

എടപ്പാൾ: കാലടി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ കാലടി ഗ്രാമത്തിൽ നിന്നും ആദ്യമായി മുൻസിഫ് മജിസ്‌ട്രേറ്റ് ആയി സെലക്ഷൻ ലഭിച്ച അഡ്വ. അനുരാജ്.എം.വി.യെ അനുമോദിച്ചു. വായനശാലയിൽവെച്ചു നടന്ന പരിപാടി ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ. പി. പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ചു ബി. എ. എം. എസ്. പരീക്ഷ യിൽ ഉന്നത വിജയം നേടിയ അർച്ചന നാഥ് ടി. പി. ക്കു ഉപഹാരം നൽകി അനുമോദിച്ചു. വായനശാല പ്രസിഡണ്ട് l.കെ.കെ അപ്പുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർമാരായ ബഷീർ തുറയാറ്റിൽ, ബാബു കെ ജി . എന്നിവർ പങ്കെടുത്തു. പി.കെ. ബക്കർ, രമണി രാജഗോപാൽ, സന്ധ്യ ടീച്ചർ, മോഹനൻ മാസ്റ്റർ, ജയൻ ശ്രീനിലയം, രാജൻ പയ്യാക്കൽ, അഡ്വ: ബീന. സി.പി. എന്നിവർ ആശംസകൾ നേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button