CHANGARAMKULAM

നന്നംമുക്ക് പഞ്ചായത്തിലെ ജലസംഭരണിയും തണ്ണീർതടങ്ങളും സംരക്ഷിക്കണം:സിപിഐ ബ്രാഞ്ച് സമ്മേളനം

ചങ്ങരംകുളം:സിപിഐ പിടാവന്നൂർ ബ്രാഞ്ച് സമ്മേളനംസഖാവ് കെ പി അറുമുഖൻ നഗറിൽ പാർട്ടിയിലെമുതിർന്ന അംഗം പ്രഭാകരൻ മാസ്റ്റർ പതാക ഉയർത്തി
തുടക്കം കുറിച്ചു സിപിഐ പൊന്നാനി മണ്ഡലംസെക്രട്ടറി പി രാജൻ സമ്മേളനം ഉദ്ഘാടനംചെയ്തു.കിസാൻ സഭ പൊന്നാനി മണ്ഡലം പ്രസിഡണ്ട് എകെ മുഹമ്മദ് കുട്ടി, നന്നംമുക്ക് ലോക്കൽ കമ്മിറ്റി
അംഗങ്ങളായ ടി സി മുഹമ്മദ്, സുമേഷ് പി നന്നംമുക്ക്ലോക്കൽ സെക്രട്ടറി കെ പി ശ്രീധരൻ, എഐവൈഎഫ്പൊന്നാനി മണ്ഡലം സെക്രട്ടറി വിബീഷ്,പുഷ്പാകരൻ എന്നിവർ സംസാരിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ വേനൽ കടുത്തതോടെ
കുടിവെള്ളക്ഷാമം രൂക്ഷം മാവുകയാണെന്നുംപഞ്ചായത്തിലെ അയ്യര് കുളം പോലെയുള്ളതണ്ണീർതടങ്ങൾ സംരക്ഷിക്കണമെന്നും അവ ജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ മാറ്റിയെടുക്കണമെന്നും നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ കാട്ടുപറമ്പിൽ ലക്ഷങ്ങൾ ചിലവിട്ടു സ്ഥാപിച്ച ജലസംഭരണി അറ്റകുറ്റപ്പണികൾ തീർത്ത് അത് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ശരിയാക്കി എടുക്കാൻ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെ പിടാവന്നൂർ ബ്രാഞ്ച് സെക്രട്ടറിയായി എൻആർ പ്രബിൻ, ജോയിൻ സെക്രട്ടറിയായി എവി പുഷ്പാകരനെയും തിരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button