THAVANUR

വട്ടംകുളം പഞ്ചായത്തിലെ നവീകരിച്ച അഞ്ച് റോഡുകൾ തുറന്നു കൊടുത്തു

എടപ്പാൾ: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ എം എൽ എ യുടെ ശുപാർശ പ്രകാരം നവീകരിച്ച വട്ടംകുളം പഞ്ചായത്തിലെ അഞ്ച് റോഡുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തു.
നെല്ലിശ്ശേരി IHRD റോഡ്, നെല്ലിശ്ശേരി-പന്താവൂർ റോഡ്, പറയത്തുമന റോഡ്,ചേകനൂർ ശബരിമലക്കുന്ന്-ആനക്കര ഹൈസ്കൂൾ-കണയൂർ മന റോഡ്, പറയത്തുമന- നെല്ലേക്കാട് പഞ്ഞാവൂർ റോഡ് റോഡുകളാണ് നവീകരിച്ചത്. കെ ടി ജലീൽ എം എൽ എ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. മെമ്പർമാരായ നജീബ്, ശ്രീജ പാറക്കൽ, ഫസീല സജീബ്, വി.പി.അനിത,
പി.സുധാകരൻ,
പി.വി. ഉണ്ണികൃഷ്ണൻ
ഉൾപ്പടെ ജന പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button