CHANGARAMKULAM
ആലങ്കോട് പഞ്ചായത്തിൽ ജീവകാരുണ്യ സാന്ത്വന പ്രവർത്തന പദ്ധതികളുമായി പെൻഷൻ യൂണിയൻ
ചങ്ങരംകുളം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയർ ആലങ്കോട് യൂണിറ്റ് വാർഷിക സമ്മേളനത്തിൽ സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതി തയ്യാറാക്കിയതായി യൂനിയൻ ഭാരവാഹികൾ.
ആലങ്കോട് പെൻഷൻ ഭവനിൽ ആലങ്കോട് വാർഡ് മെമ്പർ വിനിത സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ റിപോർട്ടും അവതരിപ്പിച്ചു. എ.വി.ദിവാകരൻ കണക്കും അവതരിപ്പിച്ചു.വി. രാമകൃഷ്ണൻ, കെ. യൂസഫ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
നവാഗത അംഗങ്ങളായ റിട്ട. തഹസിൽദാർ വി.വി. ഭരതൻ, വി.കെ. ദേവകി എന്നിവരെ സ്വീകരിച്ചു. അഡ്വക്കേറ്റ് കെ.വി.മുഹമ്മദ്, ഡോ.പി.ഭാസ്കരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പുതിയ ഭാരവാഹികൾ:
സി. ശിവശങ്കരൻ (പ്രസിഡണ്ട്) പി.എ.സതീശൻ (സെക്രട്ടറി), എ.വി.ദിവാകരൻ (ട്രഷറർ).