EDAPPALLocal news

തവനൂരിലെ യു ഡി എഫ് കൺവെൻഷനിൽ നരിപ്പറമ്പിൽ വെച്ച് നടന്നു

എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ UDF സാരഥി ഫിറോസ് കുന്നംപറമ്പിൽ വർദ്ധിച്ച ഭുരിപക്ഷത്തോടെ വിജയിക്കുമെന്നതിൻ്റെ അടയാളമാണ് നരിപ്പറമ്പ് ഗ്രൗണ്ടിൽ നടന്ന കൺവെൻഷനിൽ നിറഞ്ഞു കവിഞ്ഞ ജനസഞ്ചയത്തിൻ്റെ ആവേശപ്രകടനമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പി.കെ കുഞ്ഞാലിക്കുട്ടി പ്രക്യാപിച്ചു.
സി .പി എം സാധാരണക്കാരിൽ നിന്നകന്നു കോടീശ്വരന്മാരെ സ്ഥാനാസ്ഥിയാക്കി മാഫിയകളുടെ ചട്ടകമായി മാറുമ്പോൾ  ജീവകാരുണ്യ മേഖലയിൽ സാധാരക്കാരിൽ സാധാരക്കാരനായ ഫിറോസ് കുന്നംപറമ്പിൽ എന്ന കാരുണ്യ പ്രവർത്തകൻ കഷ്ട പെടുന്നവരുടെയും നിർദ്ധനരുടെയും അത്താണിയായി നിന്നുകൊണ്ട്  ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന കേരള ജനതയുടെ – ഹൃദയം കവർന്ന സാരഥിയാണന്നും അദ്ദേഹം കൂട്ടി ചേർത്തു. UDF പ്രകടനപത്രികയിലെ ബില്ലില്ലാത്ത ചി കിത്സ’ കേന്ദ്രങ്ങൾ എന്ന ആശയം തൻ്റെ സ്വപ്നമാണന്നും നിങ്ങളെന്നെ തെരഞ്ഞെടുത്താൽ നിയമനിർമ്മാണ സഭയിൽ അതിനൊപ്പം നില്ക്കാൻ നിങ്ങൾക്ക് വേണ്ടി ഞാനുണ്ടാകുമെന്നും നിങ്ങളുടെ മനസ്സിനുള്ളിലാണ് എൻ്റെ യിടം ഞാൻ കാണുന്നതെന്നും തിങ്ങിനിറഞ്ഞ സദസ്സിൻ്റെ കരഘോഷങ്ങൾക്കിടയിൽ ഫിറോസ് കുന്നംപറമ്പിൽ സദസ്സിനെ ഓർമ്മിപ്പിച്ചു UDF ചെയർമാൻ സുരേഷ് പൊൽ പാക്കര അദ്ധ്യക്ഷത വഹിച്ചു.ഇബ്രാഹീം മൂതൂർ എം,അബ്ദുള്ളക്കുട്ടി,ആർകെ ഹമീദ് ഇഫ്ത്തിക്കാറുദ്ദീൻ,

അഡ്വ:നസറു,കെ.പി.മുഹമ്മദലി ഹാജി,കുഞ്ഞിപ്പാജി കാലടി  ചുള്ളിയിൽ ഉണ്ണി വി ,കെ എം ഷാഫി ഫൈസൽ എടശ്ശേരി സി എം പുരുഷത്തോമ മൻN K റഷീദ് കെ വി ഷരീഫ് ലത്തീഫ് അയിങ്കലം പത്തിൽ അഷ്റഫ് സി ദീക്ക് ഹാജി എൻ എ കാദർ മുതലായവർ സംസാരിച്ചു കൺവെൻഷനു ശേഷം തെരഞ്ഞുപ്പ് കമ്മറ്റി ഓഫീസ് ഫിറോസ് കുന്നംപറമ്പിൽ ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button