EDAPPALLocal news
വട്ടംകുളം പഞ്ചായത്തിൽ 7 കുളങ്ങളുടെ പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം എംഎൽഎ കെ ടി ജലീൽ നിർവഹിച്ചു
എടപ്പാൾ: വട്ടംകുളത്ത് വിവിധ പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം നടത്തി. സ്ഥലം എംഎൽഎ യുടെ ശ്രമഫലമായി അനുവദിച്ച ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൺ മിഷൻ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന നാങ്കുളം, കാവുകുളും, ചോലക്കുളം, കല്ലേകുളം പ്രവൃത്തിയും നടുവട്ടം ആയുർവേദ ഹോസ്പിറ്റൽ, തിരുത്ത് അംഗനവാടി എന്നിവയുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനവും എംഎൽഎ കെ ടി ജലീൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.