EDAPPAL

കേരള പ്രവാസി സംഘം കാലടി പഞ്ചായത്ത് സമ്മേളനം നടത്തി

എടപ്പാൾ:കേരള പ്രവാസി സംഘം കാലടി പഞ്ചായത്ത് സമ്മേളനം നടത്തി.സി പി ഗോപിനാഥൻ നഗറിൽ നടന്ന സമ്മേളനം പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഗഫൂർ പി ലില്ലീസ് ഉൽഘാടനം ചെയ്തു.ഇ രാജഗോപാൽ, ഇ വി മോഹനൻ ,പി ടി നാരായണൻ, ഇ വി അബ്ദുട്ടി കുഞ്ഞുമോൻ, പി കെ ഗോപി എം വി ചന്ദ്രൻ,സംസാരിച്ചു. നരിപ്പറമ്പിലെ ഭിന്നശേഷിക്കാരിയായ ബാലികക്കുള്ള വീൽചെയർ ഗഫുർ പി ലില്ലിസും ഇ രാജഗോപാലും ചേർന്ന് കുട്ടിയുടെ പിതാവിന് കൈമാറി.ദീർഘകാല പ്രവാസ ജീവിതം നയിച്ച നാട്ടിൽ സ്ഥിരതാമസമാക്കിയ 15 പ്രവാസികളെ സമ്മേളനത്തിൽ ആദരിച്ചു. ഭാരവാഹികളായി ബാവ നരിപ്പറമ്പിൽ (പ്രസിഡണ്ട്), വി പി മുസ്തഫ (സെക്രട്ടറി), ജയരാജ് പടിക്കൽ (ട്രഷറർ) ,അഷറഫ് ഒതവഞ്ചേരി (വൈസ് പ്രസിഡണ്ട്), അഷറഫ് കാടഞ്ചേരി, ജിതേഷ് പുത്തൻവീട്ടിൽ (ജോ:സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button