BREAKING NEWSLATEST NEWS
സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി
തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം പൊലീസിന് വ്യക്തമായത്. 2023ൽ ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ലിയോ.
ചിത്രത്തിലെ ഫയറിംഗ് രംഗം അനുകരിച്ചപ്പോൾ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. റീൽസും സിനിമയും കണ്ട് കൂട്ടുകാരുടെ മുൻപിൽ ആളാകാനായിരുന്നു ശ്രമം. ആദ്യ വെടി ഭിത്തിയിൽ ആണ് പതിച്ചത്. പത്ത് മിനിട്ടിന് ശേഷം വീണ്ടും ബാഗിൽ നിന്ന് തോക്കെടുത്ത് സിനിമ സ്റ്റൈലിൽ ഉപയോഗിച്ചു.
ഒന്നര അടി മാത്രം അകലെ നിന്ന സഹപാഠിയുടെ കൈക്ക് മുകളിലാണ് വെടിയുണ്ട പതിച്ചത്. ബോധപൂർവമല്ല കുട്ടി വെടിവച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. വെടിയേറ്റ സഹപാഠിയും സാക്ഷികളായ വിദ്യാർത്ഥികളും ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നൽകി.