BREAKING NEWSLATEST NEWS
ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി
എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്.
എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ആദ്യലക്ഷ്മിയുടെ വീട്ടിൽ റമ്പൂട്ടാൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഹപാഠികൾ, അധ്യാപകർ, വാർഡ് മെമ്പർ, ബി.ആർ.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.വാരാചരണത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം, ബഡ്ഡി ഡേ, ഭിന്നശേഷി സൗഹൃദ പൊതുഇടങ്ങളിലേക്കുള്ള സന്ദർശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.