ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…
പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക് കലാമേളയിൽ 205 പോയിന്റ് കരസ്ഥമാക്കി തുടർച്ചയായി ഓവറോൾ ചാമ്പ്യന്മാരായി പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ…എൽ.പി വിഭാഗത്തിൽ 9 ഇനങ്ങളിലും A ഗ്രേഡ് നേടി 45 പോയിന്റോടെ ഓവറോൾ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തിൽ 13 ഇനങ്ങളിൽ 13ലും A ഗ്രേഡ് നേടി 65 പോയിന്റോടെ ഓവറോൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
3 ഇനങ്ങളിൽ ജില്ലാ തല കലോത്സവത്തിൽ മാറ്റുരക്കും…ഹൈസ്കൂൾ വിഭാഗത്തിൽ 19 ഇനങ്ങളിൽ 19 ലും A ഗ്രേഡ് നേടി കൊണ്ട് ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി… കൂടാതെ 7 ഇനങ്ങൾ ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു…അറബിക് & ജനറൽ കലാ പ്രതിഭകളുടെ വിജയാഹ്ലാദ റാലിയും പ്രതിഭകളുടെയും രക്ഷിതാക്കളുടെയും അനുമോദന സംഗമവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സംഗമത്തിൽ ഐ.എസ്.എസ് ആക്ടിംഗ് പ്രസിഡന്റ് പി. മുഹമ്മദ് പൊന്നാനി, വിദ്യാഭ്യാസ സമിതിയംഗം ഡോ. പി.വി ഹബീബ് റഹ്മാൻ, അക്കാഡമിക് കോർഡിനേറ്റർ പി.വി അബ്ദുൽ ഖാദർ, ഹെഡ്മിസ്ട്രസ്സ് പി.ഗീത, ജനറൽ കലോത്സവ കൺവീനർ കെ.വി മുഹമ്മദ് റിയാസ്, അറബിക് കലോത്സവ കൺവീനർ യു.കെ ശഫായത്ത്, അക്കാഡമിക് കൺവീനർമാരായ റാബിയ സൈനുദ്ധീൻ, കെ.ബി ഉബൈദ, കെ.എച്ച് ഫൈസൽ, അധ്യാപകരായ പി.എ റംലത്ത്, സി.ബൽകീസ്, ഫാജിത, ലിൻസി, വി.ബൽകീസ്, നിശ ഉണ്ണികൃഷ്ണൻ, ജന്നാർ ബീഗം, സലീം എന്നിവർ നേതൃത്വം നൽകി….
ഫോട്ടോ ക്യാപ്ഷൻ: 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക് കലോത്സവത്തിൽ 205 പോയിന്റ് നേടി തുടർച്ചയായി ഓവറോൾ ചാമ്പ്യന്മാരായ പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ…