BREAKING NEWSLATEST NEWS

ഇന്ത്യയുടെ മണ്ണിൽ ടൺ കണക്കിന് സ്വർണം; ഖനനം ചെയ്യാൻ കേന്ദ്രം, ആറ് സംസ്ഥാനങ്ങൾക്ക് മുൻതൂക്കം

ഇന്ത്യയിൽ ഏകദേശം 501 ദശലക്ഷം മുതൽ 518 ദശലക്ഷം വരെ പ്രാഥമിക സ്വർണ അയിര് ശേഖരണം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും ലോകത്തിലെ അഞ്ചാമത്തെ വലിയ സ്വർണ ഇറക്കുമതിക്കാരാണ് ഇന്ത്യ. രാജ്യത്ത് സ്വർണ സ്രോതസ്സുകൾ ഉണ്ടായിട്ടും ഖനന പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് ഒരു പ്രധാന കാരണം.ഇപ്പോഴിതാ മണ്ണിനടിയിലെ സ്വർണം പുറത്തെടുക്കാൻ പുതിയ നീക്കം നടത്താൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതുസംബന്ധിച്ച രൂപരേഖ നീതി ആയോഗ് വൈകാതെ അവതരിപ്പിച്ചേക്കും.

സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയും ചട്ടങ്ങൾ ഭേദഗതി ചെയ്തും ഖനന രംഗത്തേക്ക് കൂടുതൽ കമ്പനികളെയും നിക്ഷേപവും ആകർഷിക്കുകയാണ് ലക്ഷ്യം.കേന്ദ്രവും അതത് സംസ്ഥാന സർക്കാരുകളും ചേർന്നാകും ചട്ടങ്ങൾ പുതുക്കുക. ഖനന പ്രദേശങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളുടെയും സർവേകളുടെയും അഭാവം, വ്യക്തമായ രൂപരേഖയില്ലാത്തത്, ഖനികളുടെ ലേല നടപടികളിലെ പോരായ്മകൾ, രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പിഴവുകൾ തുടങ്ങിയവ ഇത്രകാലം നിക്ഷേപകരെ അകറ്റിനിർത്തിയ ഘടകങ്ങളാണ്. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം.ഇന്ത്യയിൽ അറിയപ്പെടുന്ന സ്വർണശേഖരത്തിൽ ഏറ്റവും വലിയ പങ്ക് 44 -45 ശതമാനവും ബീഹാറിലാണ്. 25 ശതമാനം രാജസ്ഥാനിലും 21 ശതമാനം കർണാടകയിലുമാണ്.

പശ്ചിമ ബംഗാളിലും ആന്ധ്രാപ്രദേശിലും മൂന്ന് ശതമാനവീതവും ജാർഖണ്ഡിൽ രണ്ട് ശതമാനം വീതവുമുണ്ട്. ആഗോള സ്വർണ ഇറക്കുമതിയുടെ മൂല്യത്തിന്റെ ഏകദേശം 6.7 മുതൽ ഒമ്പത് ശതമാനം വരെ ഇന്ത്യയ്ക്കാണ്. 2025 – 26ൽ രാജ്യത്തിന്റെ സ്വർണ ഇറക്കുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 71.98 ബില്യൺ ഡോളറിലെത്തിയിരുന്നു.ഇത് 800 ടണ്ണിലധികമാണ്. സമീപകാലത്ത് സ്വർണവില വർദ്ധിച്ചതും ഇറക്കുമതി ഉയർന്ന തലത്തിൽ തുടർന്നതും ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ കൂടാനിടയാക്കുകയും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ഇടവരുത്തുകയും ചെയ്തിരുന്നു. ആഭ്യന്തര ഉൽപാദനം ഉയർത്തിയാൽ ഇറക്കുമതി ഒരളവുവരെ കുറയ്ക്കാമെന്ന് കേന്ദ്രം കരുതുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button