BREAKING NEWSLATEST NEWS
പ്രവാസികളെ ദ്രോഹിക്കരുത്; സർക്കാർ നയങ്ങൾ തിരുത്തണം: കേരള പ്രവാസി സംഘം
എടപ്പാൾ | യുഡിഎഫ് സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് കേരള പ്രവാസി സംഘം വട്ടംകുളം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. ഏ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
എം.ബി. ഫൈസൽ, എം. മുസ്തഫ, എം.എ. നവാബ്, പി.വി. അൻവർ, രത്നാകരൻ, എം. മുരളീധരൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: എം.കെ.എം. മുസ്തഫ നെല്ലിശ്ശേരി (പ്രസിഡന്റ്), എം.ആർ. വിനോദ് (വൈസ് പ്രസിഡന്റ്), വി.വി. സവാദ് നടുവട്ടം (സെക്രട്ടറി), എം.വി. ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), പി.വി. റലു വട്ടംകുളം (ട്രഷറർ).