BREAKING NEWSLATEST NEWS

തിരുനാവായ മഹാമഘ മഹോത്സവം 2026-ന്റെ വിജയത്തിനായി മുഴുവന്‍ ആളുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം; അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്‌നം ശ്രീ സൂര്യവംശി ദേവസേനാപതി

കുറ്റിപ്പുറം: തിരുനാവായ മഹാമഘ മഹോത്സവം 2026-ന്റെ വിജയത്തിനായി മുഴുവന്‍ ആളുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന്അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്നം ശ്രീ സൂര്യവംശി ദേവസേനാപതി കുറ്റിപ്പുറത്ത് നടന്ന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.തിരുനാവായ മഹാമഘ മഹോത്സവം 2026 തടസ്സങ്ങളില്ലാതെ നടത്തുന്നതിനായി ഉത്സവത്തിന് മുന്നോടിയായി ജ്യോതിഷ പ്രശ്‌നവും തുടര്‍പരിഹാരകര്‍മ്മങ്ങളും നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്‌നം ശ്രീ സൂര്യവംശി ദേവസേനാപതി.

മഹാമഘ മഹോത്സവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ജ്യോതിഷ പ്രശ്‌നത്തെക്കുറിച്ച് വിവിധ തരത്തിലുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തിരുനാവായ മഹാമഘ മഹോത്സവത്തില്‍ എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തികണമെന്നും നിലവിലെ മഹാമഘ മഹോത്സവമഹാമഘത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നും കഴിഞ്ഞ വര്‍ഷം പ്രവചിക്കപ്പെട്ടിരുന്നതായി ശ്രീ സൂര്യവംശി ദേവസേനാപതി പറഞ്ഞു.പരിഹാരകര്‍മ്മങ്ങള്‍ നടന്നതിന് പിന്നാലെ പാലം നിര്‍മാണത്തിന് തടസ്സമായിരുന്ന സ്റ്റേ ഓര്‍ഡര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെടുകയും തുടര്‍ന്ന് മഹോത്സവത്തിന്റെ നടത്തിപ്പിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവരെ പിന്നീട് സംഘാടകസമിതി അവഗണിച്ചുവെന്നും പരിഹാരകര്‍മ്മങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതാണ് ഇന്ന് കാണുന്ന തര്‍ക്കങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും കാരണമെന്നുമാണ് ശ്രീ സൂര്യവംശി ദേവസേനാപതിയുടെ ആരോപണം.പാരമ്പര്യ സൂര്യോപാസനാ സമ്പ്രദായപ്രകാരം നടത്തിയ ആവാഹനകര്‍മ്മങ്ങള്‍ പൂര്‍ണമാക്കാതെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുറ്റിപ്പുറത്ത് നടന്ന സമ്മേളനത്തില്‍ കുലാചാരരത്‌നം ശ്രീ സൂര്യവംശി ദേവസേനാപതിയും ആറ്റിങ്ങല്‍ കരിച്ചിയില്‍ ശ്രീ ഗണേശോത്സവ ടെമ്പിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വക്കം അജിത്തും പങ്കെടുത്തു. സമ്മേളനത്തിലാണ് മഹാമഘ മഹോത്സവത്തിന് പിന്നില്‍ നടന്ന ജ്യോതിഷ പ്രശ്‌നത്തെയും പരിഹാരകര്‍മ്മങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button