BREAKING NEWSLATEST NEWS

ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രയേൽ

ടെൽഅവീവ്: ഇറാനെതിരെയുള്ള ആക്രമണത്തിനായി തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കുമ്പോഴാണ് സൈന്യത്തിന് ആക്രമണം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി.

അത് കാരണമുണ്ടാകുന്ന ഏത് പ്രത്യാഘാതത്തിനും തയ്യാറാണെന്നും ഇറാന്റെ സുരക്ഷാ കൌണ്‍സില്‍ മേധാവി മുഹസിന്‍ റസായ് അറിയിച്ചു. ഇസ്രയേല്‍ ആക്രമിച്ചാല്‍ പ്രത്യാക്രമണത്തിനായി യൂറോപ്പ് വരെ ലക്ഷ്യം വെയ്ക്കുമെന്നും ഇറാന്‍ സൈന്യം വെല്ലുവിളിച്ചു. അതിനിടെ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്ത് നിന്നും മാറ്റണമെന്ന ആവശ്യവും ഇറാന്‍ തള്ളികളഞ്ഞു.

സമാധാന പദ്ധതിയില്‍ യുഎസ് നിലാപാട് വ്യക്തമാക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗലിബാഫ് ആണ് ഇക്കാര്യം മുന്നോട്ട് വെച്ചത്.അതേസമയം ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് യാഷിര്‍ പാര്‍ട്ടിയും ഐസെന്‍കോട്ടും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ആരോപണവുമായി ഗാദി ഐസന്‍കോട്ട് വീണ്ടും രംഗത്ത് വന്നിട്ടുണ്ട്.

സുരക്ഷാ വിവരങ്ങള്‍ കൈമാറാന്‍ നിലവിലെ പ്രധാനമന്ത്രി നെതന്യാഹു തയ്യാറാകുന്നില്ലെന്നാണ് ഐസന്‍കോട്ടിന്റെ ആരോപണം. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതിനിടെ സൈനികനീക്കങ്ങള്‍ പാടില്ല എന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഐസന്‍കോട്ട് ആരോപണവുമായി രംഗത്തെത്തിയത്. പ്രസിഡന്റ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച സ്ഥിതിക്ക് സൈന്യത്തിന്റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ തന്നെ അറിയിക്കേണ്ടതാണെന്ന് ഐസന്‍കോട്ട് വാദിച്ചു.അതിനിടെ സൗദിയിലേക്ക് വീണ്ടും ഹൂതി ആക്രമണം നടത്തി.

റിയാദും ഏദനും ലക്ഷ്യം വച്ച് ക്രൂയിസ് മിസൈലുകള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മിസൈലുകള്‍ തകര്‍ത്തതായി സൗദി സുരക്ഷാസേന അറിയിച്ചു. മക്ക ലക്ഷ്യം വെച്ചെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്. നേരത്തെയും മക്ക ലക്ഷ്യമാക്കി ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നതായി സൗദി അവകാശപ്പെട്ടു. എന്നാല്‍ വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യം വച്ചിട്ടില്ലെന്നാണ് ഹൂതികള്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button