BREAKING NEWSLATEST NEWS
സുരക്ഷ പരിശീലനം നൽകി
വട്ടംകുളം | പൊന്നാനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് അഗ്നി – സുരക്ഷ ബോധവൽക്കരണ പരിശീലനം നടത്തി. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സി.എം.സുനീർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യൂ.
രഞ്ജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഓഫീസർ പി.ഉണ്ണികൃഷ്ണൻ ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.പി.മുഹമ്മദ് ഷഫീർ, ഹോം ഗാർഡ്വി.സുരേഷ് കുമാർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കെ.സി. മണിലാൽ, കെ.അലേഖ ശശിധരൻ , സി. സരള , പി ശാലിനി , ടി.കെ. സബി, പി.ശ്രീഷ്മ, എ. നളിനി, ടി. ഫാത്തിമ്മ , പി. അശ്വതി, സതീഷ് അയ്യാപ്പിൽ എന്നിവർ സംസാരിച്ചു.