BREAKING NEWSLATEST NEWSNaduvattum
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; എടപ്പാളിലെ ‘ഗ്രിൽ ആൻഡ് ചിൽ’ അടപ്പിച്ചു
എടപ്പാൾ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന ‘ഗ്രിൽ ആൻഡ് ചിൽ’ (Grill and Chill) റസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് താൽക്കാലികമായി അടപ്പിച്ചു. നേരത്തെ നൽകിയ നോട്ടീസിലെ നിർദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വിലയിരുത്താൻ നടത്തിയ പുനഃപരിശോധനയിലാണ് സ്ഥാപനത്തിൽ വീണ്ടും ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഫ്രീസറുകൾ പ്രവർത്തിപ്പിച്ചിരുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇതിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്നാണ് ന്യൂനതകൾ പരിഹരിക്കുന്നതുവരെ സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടത്.