LATEST NEWSPUBLIC INFORMATIONUncategorizedUPDATES

പടിഞ്ഞാറെക്കരയിലെ കൊലപാതകം: പ്രതിയെ വിശദമായ തെളിവെടുപ്പ് നടത്തി തിരൂർ പോലീസ്

തിരൂർ: പടിഞ്ഞാറേക്കരയിൽ ആഗസ്റ്റ് 20ന് സ്വന്തം ഭാര്യയെ കൊലപ്പെടുത്തി ചാക്കിലാക്കി വെള്ളത്തിൽ കെട്ടി താഴ്ത്തിയ കേസിലെ പ്രതിയായ പടിഞ്ഞാറേക്കര സ്വദേശിയായ അണ്ടി പാട്ടിൽ ഹുസൈനെ (40) ഇന്ന് തിരൂർ പോലീസ് വിശദമായ തെളിവെടുപ്പ് നടത്തുകയുണ്ടായി. പ്രതിയുടെ വീട്ടിൽ നിന്ന് തെളിവെടുപ്പ് തുടങ്ങി വീടിന്റെ മുൻവശത്തെ കടൽക്കരയിൽ പ്രതി ഭാര്യയെ കഴുത്തുനെരിച്ചു കൊന്ന ഭാഗത്തും തുടർന്ന് പ്രതി ഭാര്യയെ ചാക്കിലാക്കി നടന്നുപോയ വഴിയിലൂടെയും അവസാനം വെള്ളത്തിൽ കെട്ടി താഴ്ത്തിയ ഭാഗത്തും മറ്റും വിശദമായി തെളിവെടുപ്പ് നടത്തുകയുണ്ടായി.

പ്രതി ഉപയോഗിച്ചിരുന്ന ടോർച്ച് പോലീസ് കണ്ടെത്തുകയും ചെയ്തു. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സബ് ഇൻസ്പെക്ടർമാരായ ഇഖ്ബാൽ, നസീർ തിരൂർക്കാട്, പോലീസ് ഉദ്യോഗസ്ഥരായ അരുൺ ചോലക്കൽ, അനന്തു, രതീഷ്, അനീഷ്, ദിൽഞ്ജിത്ത്, പ്രിന്റോ ഫ്രാൻസിസ്, ജോബിസ് എന്നിവരും കൂടാതെ സൈന്റിഫിക് അസിസ്റ്റൻറ് ആയ ശ്രുതി എന്നിവരും ഡി പാർട്ട്മെൻറ് ഫോട്ടോഗ്രാഫറും തെളിവെടുപ്പിൽ പങ്കെടുത്തു. പ്രതി കോഴിക്കോട് ജെയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. തിരൂർ കോടതിയുടെ നിർദ്ദേശപ്രകാരം പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും തെളിവെടുപ്പ് നടത്തുകയും ആണ് ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button