BREAKING NEWSLATEST NEWSPUBLIC INFORMATIONUncategorizedUPDATES

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ചങ്ങരംകുളം:ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശി താമര്‍.മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ചേലക്കടവ് സ്വദേശി താമര്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റ് വാങ്ങി.1001 നുണകള്‍,സര്‍ക്കീട്ട് തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായ താമറിന് ഇതിനോടകം ചലചിത്രരംഗത്ത് നിരവധി അംഗീകാരങ്ങള്‍ ഇതിനോടകം തേടിയെത്തിയിട്ടുണ്ട്.

സംവിധായകന്‍ ഫാസില്‍ മുഹമ്മദും പുരസ്കാരവേദിയില്‍ രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റ് വാങ്ങി.മലയാളത്തിന്റെ മഹാനടനോടൊപ്പം ദേശീയ ചലചിത്ര അവാര്‍ഡ് ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.പൊന്നാനി ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഏറെയും പൊന്നാനി യില്‍ നിന്ന് തന്നെയാണ്.അഭിമാന തിളക്കത്തിന്റെ നിറവിലാണ് ഇതിനോടകം പൊന്നാനി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button