സ്വകാര്യ കമ്പനിയുടെ ടവർറോഡിൽ സ്ഥാപിക്കുന്ന കാലുകൾ തടസ്സമാകുന്നു
ആലങ്കോട് പഞ്ചായത്തിലെ കാളാച്ചാൽ സ്വകാര്യ കമ്പനിയുടെ ടവർ നിർമാണത്തിന്റെ ഭാഗമായി വഴിയോരത്ത് കാലുകൾ സ്ഥാപിക്കാൻ നിർമിച്ച കുഴികൾ
ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ കാളാച്ചാൽ പ്രദേശത്ത് സ്വകാര്യ കമ്പനിയുടെ ടവർ നിർമാണ ഭാഗമായി വഴിയോരത്ത് സ്ഥാപിക്കുന്ന പോസ്റ്റുകൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പരാതി.വളരെ വീതി കുറഞ്ഞ റോഡിൽ കുഴികളെടുത്ത് സ്ഥാപിക്കുന്ന പോസ്റ്റുകൾ സ്കൂൾ ബസ്സുകളും ലോറികളും കടന്നുപോകുന്ന വഴിയിലും തെരുവുകളിലും സ്ഥാപിക്കുന്നതോടെ ഏറെ ഗതാഗത തടസ്സമാണ് സൃഷ്ടിക്കുന്നത്.
കോലൊളമ്പ് പുലിക്കാട് പ്രദേശങ്ങളെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൽ ഏറെ തടസ്സങ്ങളാണ് സൃഷ്ടിക്കുകയാണ്. നിർമാണം പൂർത്തിയാകുന്ന ഒളമ്പകടവ്പാലം വഴി സംസ്ഥാന പാതയിലേക്ക് മാറഞ്ചേരി പ്രദേശവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് വീതി കൂട്ടാനിരിക്കെ ഇപ്പോൾ സ്ഥാപിക്കുന്ന സ്വകാര്യ മൊബൈൽ കമ്പനിയുടെ നിർമാണം ഏറെ തടസ്സമാവുകയാണ്.
ഈ നിർമാണത്തിന് അനുമതി നൽകിയ പഞ്ചായത്ത് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.