BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

സേഫ് വട്ടംകുളം”കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രതിവാര ആരോഗ്യ ശുചിത്വ പരിശോധന പരിപാടി “സേഫ് വട്ടംകുളം” പദ്ധതി യുടെ ഭാഗമായി പഞ്ചായത്തിലെ എടപ്പാൾ, അണ്ണക്കം മ്പാട്, മാണൂർ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. ലൈസൻസ് , ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ്, മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ, ഹരിത കർമ്മസേന കാർഡ് എന്നിവ പരിശോധിച്ചു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യൂ. രഞ്ജിത്ത് ലാൽ , വട്ടംകുളം ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി എം.ജി.സുരേഷ്, കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ , കെ.എ. അനീഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button