BREAKING NEWSKERALALATEST NEWSPUBLIC INFORMATIONUPDATES

തലശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; തെരച്ചിൽ

കണ്ണൂർ: തലശേരി എരഞ്ഞോളിപ്പാലത്തെ സർക്കാർ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്ന് നാല് പെൺകുട്ടികളെ കാണാതായി. അർധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെൺകുട്ടികൾ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുകടന്നതെന്നാണ് വിവരം. ദിയ മുകുന്ദൻ, റിതിന, ഭാവന, എൻ.കെ. വിസ്മയ എന്നിവരെയാണ് കാണാതായത്.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുട്ടികൾക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് നടത്തുകയാണ്.നാലുപേരും ഒരുമിച്ചാണ് പുറത്തുകടന്നത്. ഹോമിൽ നിന്ന് പുറത്തുകടക്കുന്ന പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നേരത്തെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തുപോയി പിന്നീട് കണ്ടെത്തിയ ഒരു പെൺകുട്ടിക്കൊപ്പമാണ് മറ്റ് മൂന്ന് പേരും പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497987207 (തലശ്ശേരി എസ്എച്ച്ഒ), 9497980879 (എസ്‌ഐ), 04902323352 (പോലീസ് സ്‌റ്റേഷൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button