BREAKING NEWSCHANGARAMKULAMPUBLIC INFORMATIONSocialUPDATES

പോലീസിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം .ലഹരി കേസിലെ സ്ഥിരം കുറ്റവാളി ചങ്ങരംകുളം സ്വദേശി അജ്മൽ പിടിയിൽ

കുന്നംകുളം: കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ പോലീസിനെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ചങ്ങരംകുളം ആലംകോട് സ്വദേശി അജ്മലിനെയാണ് പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.രണ്ടുമാസം മുൻപ് അക്കിക്കാവിൽവച്ച് കാറിൽ കടത്തുകയായിരുന്ന 38 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് പ്രതികൾ പോലീസ് സംഘത്തെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട, കഞ്ചാവ് കടത്തിന്റെ മുഖ്യസൂത്രധാരനായ അജ്മലാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായിട്ടുള്ളത്.പിടിയിലായ അജ്മൽ പത്തോളം ക്രിമിനൽ കേസുകളിലും നാല് മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button